എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ചില്‍ തരംഗമായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ശേഖരിക്കുന്ന ക്യാമ്പയിന്‍. രണ്ട് മേഖലാ ജാഥകളിലെയും സ്വീകരണ കേന്ദ്രങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ ക്യമ്പയിന് ലഭിക്കുന്നത്.
നിരവധി പേരാണ് പഠനോപകരണങ്ങളുമായി സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നത്. പുസ്തകങ്ങള്‍, നോട്ടു ബുക്കുകള്‍, ബാഗുകള്‍,ജ്യോമട്രി ബോക്‌സുകള്‍, ഡിക്ഷണറികള്‍, പുത്തന്‍ തുണിത്തരങ്ങള്‍, ഷൂസുകള്‍ തുടങ്ങി കുട്ടികള്‍ക്ക് ഉപയോഗപ്രതമാകുന്ന നിരവധി സാധനങ്ങളാണ് ജാഥയില്‍ ലഭിക്കുന്നത്.
സ്‌നേഹോപഹാരമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്താല്‍ മതിയെന്ന എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം സഖാക്കളും പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു.
വടക്കന്‍ മേഖല ജാഥ വയനാട്ടില്‍ എത്തിയപ്പോള്‍, പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനെ കുറിച്ചുള്ള അനൗണ്‍സമെന്റ് കേട്ട ഏഴാംക്ലാസുകാരന്‍ പിതാവിന്റെ പക്കല്‍നിന്ന് പണം വാങ്ങി പഠനോപകരണങ്ങള്‍ വാങ്ങിയെത്തിയത് ആവേശ കാഴ്ചയായി.
ജാഥകള്‍ക്കൊപ്പം സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിറയെ ഇത്തരത്തില്‍ ലഭിച്ച പഠനോപകരണങ്ങളാണ്.