Tuesday, April 1, 2025
spot_imgspot_img
HomeKeralaസുനാമി തിരമാലകളെ തോൽപിച്ച കടലിന്റെ മക്കൾ: പഠനോപകരണങ്ങളുമായി എഐവൈഎഫ് എത്തി

സുനാമി തിരമാലകളെ തോൽപിച്ച കടലിന്റെ മക്കൾ: പഠനോപകരണങ്ങളുമായി എഐവൈഎഫ് എത്തി

ഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിന്റെ സമാപനത്തിന് സ്വീകരണം ആയി ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കൈപ്പമംഗലം മണ്ഡലത്തിലെ ശ്രീനാരായണ പുരം ഗ്രാമപഞ്ചായത്തിലെ പി.വെമ്പല്ലൂർ സുനാമി പുനരധിവാസ കേന്ദ്രത്തിലെ 200 ഓളം വിദ്യാർത്ഥികൾക്കാണ് എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സുനാമി ദുരന്തമുഖങ്ങളിലെ ദുരിതങ്ങൾ ഇപ്പോഴും തുടരുകയാണ്. മത്സൃ ബന്ധത്തെ ആശ്രയിച്ച് കഴിയുന്ന കടലിൻ്റെ മക്കൾക്ക് കൈതാങ്ങാവുകയായിരുന്നു, എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ ലക്ഷ്യം.

തീരദേശ – മലയോര മേഖലകളിൽ ഉന്നത വിദ്യഭ്യാസമുള്ള തലമുറ വളർന്നു വരേണ്ടുന്ന സാഹചര്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് യുവജന പ്രസ്ഥാനം എന്ന നിലയിൽ എഐവൈഎഫ്. ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌ ഷബീർ അധ്യക്ഷത വഹിച്ച പരിപാടി സിപിഐ തൃശ്ശൂർ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി, മത്സ്യത്തൊഴിലാളി മേഖലകളിൽ ഇത്തരം പരിപാടികൾ നടത്തുന്നതിലൂടെ ചേർത്തുവെപ്പിന്റെ പുതിയ പാതയിൽ മാതൃകാപരമായ പ്രവർത്തനമാണ് എഐവൈഎഫ് നടത്തുന്നത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ് കുമാർ, സിപിഐ കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ്‌, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ഡി സുദർശനൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, സിപിഐ പി വെമ്പല്ലൂർ ലോക്കൽ സെക്രട്ടറി പി കെ രാജീവ്‌, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് സി കെ ശ്രീരാജ്, ജിതിൻ, കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ വി എസ് ദിനൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്ക് എഐവൈഎഫ് കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ഷിഹാബ് സ്വാഗതവും എഐവൈഎഫ് പി വെമ്പല്ലൂർ മേഖല സെക്രട്ടറി ബി ജി വിഷ്ണു നന്ദിയും പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares