Tuesday, April 1, 2025
spot_imgspot_img
HomeKeralaപ്രളയം തകർത്ത കുട്ടനാട്ടിലെ സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ സഖാക്കളെത്തി, കൈനിറയെ പഠനോപകരണങ്ങളായി

പ്രളയം തകർത്ത കുട്ടനാട്ടിലെ സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ സഖാക്കളെത്തി, കൈനിറയെ പഠനോപകരണങ്ങളായി

കുട്ടനാട് : എഐവൈഎഫ് പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും സേവ് ഇന്ത്യ മാർച്ചിൽ ലഭിച്ച പഠനോപകരണങ്ങളുടെ വിതരണവും കുട്ടനാട് മണ്ഡലത്തിലെ ചമ്പക്കുളം കാരകാട് ഗവ.എൽപി സ്കൂളിൽ നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും കർഷക തൊഴിലാളികളുടേയും നേതാവായിരുന്ന കെ.ഡി. മോഹൻ ഓർമ്മ മരം നട്ടുകൊണ്ട് എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് സേവ് ഇന്ത്യ മാർച്ചിൽ ഉപഹാരങ്ങളായി ലഭിച്ച പഠനോപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. 2018 ലെ പ്രളയം തകർത്തെറിയപ്പെട്ടത്തിൽ നിന്നും അതിജീവന പാതയിൽ പതുക്കെ മുന്നോട്ട് ഗമിക്കുന്ന കുട്ടനാട്ടിലെ ഉൾപ്രദേശത്തുള്ള സ്കൂളിൽ പഠനോപകരണങ്ങൾ എത്തിച്ചു നൽകിയതും പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചതും ഏറെ ശ്രദ്ധേയമായി.

എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എം സന്തോഷ്കുമാർ,സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ വി ജയപ്രകാശ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി ടി സജീവ്, ജില്ലാ കമ്മിറ്റി അംഗം ചിക്കു കാരിപ്പറമ്പിൽ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി.ലാലി, നേതാക്കളായ കെ സി സന്തോഷ്,സതീഷ് കെ.എം ,മനോജ് വിജയൻ, കുക്കു നാരായണൻ,ബിനീഷ് ജോസഫ് ,മോൻസി തോമസ്,ജോമി ജേക്കബ്, അധ്യാപകരായ പ്രദീപ് സി.പി, ധന്യ ആർ ,മഹാലക്ഷ്മി ,മഞ്ജു ജോസഫ് ,ജ്യോതി,തുടങ്ങിയവർ പങ്കെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares