തിരുവല്ല: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കരാർ നിയമനങ്ങൾ നടത്തി രാജ്യത്തെ യുവാക്കളുടെ സ്ഥിരം ജോലി എന്ന സ്വപ്നം കാറ്റിൽ പറത്തിക്കൊണ്ട് നിയമന നിരോധനം നടത്തിക്കൊണ്ട് കേന്ദ്രസർക്കാർ രാജ്യത്തെ യുവാക്കളോട് അനീതികാട്ടുകയാണ് എന്ന് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ആർ എസ് ജയൻ. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ തെക്കൻ മേഖല കാൽനട ജാഥ ജാഥയുടെ തിരുവല്ല മണ്ഡലം സംഘാടകസമിതി രൂപീകരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല പുന്നൂസ് സ്‌മാരകത്തിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അനീഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി മനു പരുമല, സിപിഐ തിരുവല്ല മണ്ഡലം സെക്രട്ടറി പി എസ് റെജി, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻകുട്ടി, എഐവൈഎഫ് ജില്ലാ ജോയിൻ സെക്രട്ടറി ജോബി പീടിയേക്കൽ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജിതിൻ ഷാജി യോഗത്തിന് നന്ദി പറഞ്ഞു. സംഘാടകസമിതി ചെയർമാനായി പി എസ് റെജിയും കൺവീനറായി ജോബി പീടിയേക്കലും ജോയിൻ കൺവീനർമാരായി അനീഷ് സുകുമാരൻ, മനു പരുമല, ട്രഷററായി ജിതിൻ ഷാജിയെയും യോഗം തിരഞ്ഞെടുത്തു