വൈശാഖ് അന്തിക്കാട്
മെയ് 15ന് എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിന് തുടക്കം കുറിക്കും. ഉച്ചസൂര്യൻ്റെ വെയിലിലും,കടുത്ത ചൂടിലും പ്രചരണം തുടരുകയാണ്. വിവിധ വർണ്ണങ്ങളാൽ നാടെങ്ങും ചുവരുകൾ ഒരുങ്ങുകയാണ്. തെക്കൻ മേഖല- വടക്കൻ മേഖല കാൽനട ജാഥകൾ മെയ് 28 ന് സാംസ്ക്കാരിക തലസ്ഥാനത്ത് സംഗമിക്കും. ജാഥ സംഗമം ചരിത്ര സംഭമാക്കാൻ ഒരുങ്ങുകയാണ് തൃശൂർ.പ്രചരണത്തിലെ ആദ്യ ഘട്ടത്തിലെ ചുവരെഴുത്തുകൾ നാട്ടിക മണ്ഡലത്തിൽ പൂർത്തിയാവുകയാണ്. ആർട്ടിസ്റ്റ് വിൽസൻ്റെ നേതൃത്വത്തിലാണ് വിവിധ വർണ്ണങ്ങളാൽ നാട്ടിൽ പുറത്തെ എഴുത്തുകൾ.
എഐവൈഎഫ് സഖാക്കൾ രാത്രിയിൽ സംഘമായ് ചേർന്ന് വെള്ളപൂശുന്ന ചുവരുകൾ പിറ്റേന്ന് രാവിലെ 7 മണിയോടെ വിൽസേട്ടൻ നിറങ്ങൾ പകർന്നു തുടങ്ങും.എത്ര ചൂടായാലും എഴുത്തു തുടരും. വിശ്രമമില്ലാതെ രാത്രി വരെ നീണ്ടു നിൽക്കും, സഹായത്തിന് ഭാര്യ പ്രതിഭയും ഒപ്പമുണ്ടാവും. ചുവരുകൾക്ക് നീലം മുക്കിയ ചരടുകളിൽ വരിയൊരുക്കുന്നത് ഇരുവരും ചേർന്നാണ്.പിന്നെ ഫ്ലക്സ് പ്രിൻ്റിംഗ് മിഷ്യനിലെ ഹെഡ് കണക്കെ കൈകളിൽ വിവിധ ഫോണ്ടുകൾ വിരിയും. ലെറ്റർ ഫില്ലിംങ്ങും മറ്റ് കമൻ്റുമായി പ്രതിഭയും ഒപ്പം കൂടും.നിമിഷ നേരം കൊണ്ടാണ് ചുവരുകൾ ഒരുങ്ങുന്നത്.
ഫ്ലൂറസെൻ്റ് കളറുകളിൽ തീർക്കുന്ന ലെറ്റർ സ്ട്രോക്കാണ് പ്രധാന ആകർഷണം. തെറിച്ചു നിൽക്കുന്ന ഇത്തരം നിറങ്ങളാണ് പൊതുജനങ്ങളുടെ ശ്രദ്ധയെ ചുവരിലേക്ക് ആകർഷിക്കുന്നത്.ഇതിനോടകം മണലൂർ – നാട്ടിക മണ്ഡലങ്ങളിൽ 40 – ലധികം ചുവരുകൾ ഇരുവരും ചേർന്ന് എഐവൈഎഫിനു വേണ്ടി ഒരുക്കി കഴിഞ്ഞു.