ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്തിനെതിരായ ആരോപണം ഗുരുതരമെന്ന് എഐവൈഎഫ്. വിഷയത്തില്‍ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണം എന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ ആവശ്യപ്പെട്ടു. കുറ്റക്കാരനെന്ന് കണ്ടാല്‍ രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. മാടമ്പി ശൈലിയാണ് രഞ്‍ജിത്തിന്റേതെന്നും എഐവൈഎഫ് വിമര്‍ശിച്ചു.
ഒരു ചവറ് സിനിമ എന്ന് പറഞ്ഞത് അക്കാദമി ചെയര്‍മാന്റെ പദവിക്ക് യോജിക്കാത്തത് ആണ്. നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംവിധായകൻ വിനയന് എന്തായാലും ധാര്‍മിക പിന്തുണ നല്‍കുമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ വ്യക്തമാക്കി.