Thursday, November 21, 2024
spot_imgspot_img
HomeKeralaഎ.കെ.ജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണം പ്രതിഷേധാര്‍ഹം: എഐവൈഎഫ്

എ.കെ.ജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണം പ്രതിഷേധാര്‍ഹം: എഐവൈഎഫ്

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണം പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കുവാന്‍ കഴിയില്ല. അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ക്രിമിനലുകളുടെ കൂട്ടമായി മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. സംസ്ഥാന വ്യാപകമായി ക്രമസമാധാനം തകര്‍ക്കുന്നതിന് ആസൂത്രിതമായ അക്രമണങ്ങളാണ് കഴിഞ്ഞ കുറെനാളുകളായി നേതൃത്വത്തിന്‍റെ അറിവോടു കൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്നത്. കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റായതിന് ശേഷം ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.

എ.കെ.ജി സെന്‍ററിന് നേരെയുള്ള ആക്രമണത്തിന്‍റെ ഗൂഡാലോചന നടത്തിയ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares