Monday, November 25, 2024
spot_imgspot_img
HomeKeralaവ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ നടപടി വേണം: എഐവൈഎഫ്

വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ നടപടി വേണം: എഐവൈഎഫ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത കെട്ടിച്ചമച്ച ഏഷ്യനെറ്റ് ന്യൂസിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് എഐവൈഎഫ് രം​ഗത്ത്. നേരോടെ നിർഭയം നിരന്തരം എന്ന ടാ​ഗ്‌ലൈൻ പുറത്ത് പറഞ്ഞ് പച്ചക്കള്ളങ്ങൾ മാത്രം പടച്ചുവിടുന്ന മാധ്യമസ്ഥാപനമാണ് ഏഷ്യനെറ്റ് ന്യൂസ്.മയക്കുമരുന്നിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ‘ നർകോട്ടിക്‌ ഈസ്‌ എ ഡേർട്ടി ബിസിനസ്‌ ’ വാർത്താപരമ്പരയുടെ നെറികെട്ട പിന്നാമ്പുറക്കഥകൾ മാധ്യമ പ്രവർത്തനത്തിന്റെ സത്യസന്തതയെ തകർക്കുന്ന തരത്തിലുള്ളതാണ്. പരമ്പര സംബന്ധിച്ച്‌ നിയമസഭയിൽവന്ന ചോദ്യത്തിനുള്ള മറുപടിയിലെ വസ്തുതകൾ മാധ്യമലോകത്തെയും പൊതുസമൂഹത്തെയാകെയും ഞെട്ടിക്കുന്നതരത്തിലുള്ളതായിരുന്നു.

കേരളം മുഴുവൻ മയക്കുമരുന്ന്‌ കേന്ദ്രങ്ങളായെന്നും ഇതിന്റെ ഫലമായി സ്കൂളുകളിൽ പെൺകുട്ടികൾ വൻതോതിൽ പീഡിപ്പിക്കപ്പെടുകയാണെന്നും തരത്തിൽ വ്യാജ വാർത്ത കെട്ടിച്ചമച്ച പെരുംനുണയാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ കണ്ണൂർ ലേഖകൻ നൗഫൽ ബിൻ യൂസഫ് റിപ്പോർട്ട്‌ ചെയ്‌തത്‌. ആധികാരിക രേഖകളോ മറ്റു തെളിവുകളോ ഇല്ലാതെ സഹപ്രവർത്തകയുടെ കുട്ടിയെ ദുരുപയോഗം ചെയ്‌തായിരുന്നു ഈ വാർത്ത സൃഷ്ടിച്ചത്‌. എന്നാൽ, വ്യാജവാർത്ത സൃഷ്ടിക്കാൻവേണ്ടി പതിനാലുകാരിയെ ദുരുപയോഗംചെയ്തുവെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ തെളിഞ്ഞു. പോക്‌സോ നിയമപ്രകാരം നൗഫലും ഏഷ്യാനെറ്റ്‌ ന്യൂസും കുറ്റക്കാരാണ്‌. ഗുരുതരമായ കുറ്റകൃത്യംനടന്നതായി ഇര പറഞ്ഞിട്ടും നൗഫൽ പൊലീസിനെ അറിയിച്ചില്ലെന്നതും നിയമലംഘനം. എന്നാൽ, 10 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന്‌ കുട്ടിയെക്കൊണ്ട്‌ പറയിപ്പിച്ചതും കള്ളമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

മയക്കുമരുന്നിനെതിരെ ശക്തമായ പ്രചാരണത്തിന്‌ സർക്കാർതന്നെ മുൻകൈയെടുത്ത്‌ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്‌. മയക്കുമരുന്ന്‌ വ്യാപനം തടയാൻ സത്യസന്ധമായി പ്രചാരണം നടത്തുന്ന മാധ്യമങ്ങളെയും സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, എൽഡിഎഫ്‌ സർക്കാരിനെയും അതുവഴി സംസ്ഥാനത്തെ തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചെയ്തത്‌. വ്യാജവാർത്തകൾ സൃഷ്ടിക്കാൻ കൊച്ചുകുട്ടികളെ വരെ ദുരുപയോഗിക്കാൻ ലേഖകർക്ക്‌ ധൈര്യം വന്നത്‌ വെറുപ്പ്‌ ഉൽപ്പാദകരുടെ കൈകളിൽ ചാനൽ അകപ്പെട്ടതോടെയാണ്‌. ഉടമകളുടെ താൽപ്പര്യത്തിന്‌ അനുസരിച്ച കള്ളങ്ങളാണ്‌ വാർത്തകളായി പലപ്പോഴും നൽകുന്നതും. സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ തകർക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മയക്കുമരുന്ന്‌ പരമ്പര. നിയമസഭാസമ്മേളനം തുടങ്ങുംമുമ്പ്‌ ഇത്തരം വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതും ചാനലിന്റെ പതിവാണ്‌.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares