Thursday, November 21, 2024
spot_imgspot_img
HomeKeralaപ്രസാര്‍ഭാരതിയെ സംഘപരിവാറിന് തീറെഴുതുന്ന നടപടി പ്രതിഷേധാര്‍ഹം: എഐവൈഎഫ്

പ്രസാര്‍ഭാരതിയെ സംഘപരിവാറിന് തീറെഴുതുന്ന നടപടി പ്രതിഷേധാര്‍ഹം: എഐവൈഎഫ്

തിരുവനന്തപുരം: പ്രസാര്‍ഭാരതിയെ സംഘപരിവാറിന് തീറെഴുതുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ്. രാജ്യത്തെ എല്ലാ മേഖലകളും കാവിവല്‍ക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയുടെ ഭാ​ഗമായാണ് പ്രസാര്‍ ഭാരതിക്ക് വാര്‍ത്തകള്‍ നല്‍കാന്‍ സംഘപരിവാര്‍ അനുകൂല വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് എഐവൈഎഫിന്റെ സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

പിടിഐ പോലെയുള്ള ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സികളെ ഒഴിവാക്കിയാണ് സംഘപരിവാര്‍ ഏജന്‍സിയെ തീരുമാനിച്ചത്. പ്രസാര്‍ ഭാരതിയെ കാവിവല്‍ക്കരിക്കാനുള്ള നടപടിയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares