തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും അത്യന്തം വേദന ജനകവുമാണെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു. തീവ്രവാദ – വിഘടനവാദ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തല്പര കക്ഷികളുടെ കുത്സിതശ്രമങ്ങൾക്കെതിരെ ജനാധിപത്യപരമായ പ്രതിരോധം നാം സൃഷ്ടിക്കേണ്ടതുണ്ട്.
ഉന്മൂലന വാദം മുഖ മുദ്രയാക്കുന്ന ഭീകര സംഘടനകൾ മൗലികവാദത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ച് കൊണ്ടാണ് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് എഐവൈഎഫ് വ്യക്തമാക്കി.
രാജ്യത്ത് വളർന്നു വരുന്ന ഭീകര വാദ ങ്ങളുടെയും ഭീകര പ്രസ്ഥാനങ്ങളുടെയും വേരറുക്കുന്നതിനായുള്ള പോരാട്ടം ഭരണ കൂടം ശക്തിപ്പെടുത്തണം.
പഹൽഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നതായും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.