പുനലൂർ: നഗരസഭ പരിധിയിലെ തെരുവു വിളക്കുമായി ബന്ധപ്പെട്ട് യൂത്ത്കോൺഗ്രസ് നടപടി പരിഹാസ്യമാണെന്ന് എഐവൈഎഫ്. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എഐവൈഎഫ് നൽകിയ കത്തിനെ തുടര്‍ന്ന് പ്രശനം പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതാതു വാർഡുകളിൽ ബൾബുകൾ എത്തിച്ച് അവസ്ഥാപിക്കാനുള്ള നടപടികള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ടി ബി ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതെന്നും എഐവൈഎഫ് വ്യക്തമാക്കി.
കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിലെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് കൗൺസിലർമാരുടെ കഴിവുകേടായിവേണം കണക്കാനെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. മെഴുകുതിരി കത്തിക്കുന്ന തിരക്കിൽ സ്വന്തം വാർഡിൽ വെളിച്ചം എത്തിക്കാൻ കഴിയാത്ത കൗൺസിലർമാരുടെ നിലയിലേക്ക് യൂത്ത് കോൺഗ്രസ് അധഃപതിച്ചത് നാണക്കേടാണ്. നഗരസഭക്കും എഐവൈഎഫിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആരോപണം സംഘടന ജീവനോടെയുണ്ടന്ന് അറിയിക്കാനാണെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.