പഠനവും ചർച്ചയും സജീവമാക്കി എഐവൈഎഫ് ശില്പശാലകൾ. ശില്പശാലകൾക്ക് മികച്ച പിന്തുണയാണ് പ്രവർത്തകർ നൽകിയത്. പുനലൂർ മണ്ഡലം ശില്പശാല ജില്ലാ സെക്രട്ടറി ടി എസ് നിധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എസ് ശരത്‌കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് രാജ്‌ലാൽ സ്വാഗതം പറഞ്ഞു. സി പിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം സലിം, സി അജയ പ്രസാദ്, മണ്ഡലം സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം കെ രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ രാജശേഖരൻ, വി എസ് പ്രവീൺ കുമാർ, ശ്യാം രാജ്, രാഹുൽ രാധാകൃഷ്ണൻ, അക്ഷയ് ഷിജു, ആദർശ് പ്രദീപ് എന്നിവർ സംസാരിച്ചു. സിബിൽ ബാബു നന്ദി പറഞ്ഞു
പത്തനാപുരം മണ്ഡലം ശില്പശാല ജില്ലാ പ്രസിഡൻ്റ് ഇ കെ സുധീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഫാസിൽ എസ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു ഭഗത് സ്വാഗതം പറഞ്ഞു. സി പിഐ മണ്ഡലം ആക്ടിംഗ് സെക്രട്ടറി ബി രാജേഷ്, എസ് അർ ഷാദ്, അഡ്വ അനീഷ അർഷാദ് എന്നിവർ സംസാരിച്ചു അനന്ദു ബി നന്ദി പറഞ്ഞു.
എഐവൈഎഫ് ചടയമംഗലം മണ്ഡലം കമ്മിറ്റി ശിൽപ്പശാല സംഘടിപ്പിച്ചു. ചടയമംഗലം പി കെ വി സ്മാരകത്തിൽ ചേർന്ന ശില്പശാല സംസ്ഥാന കമ്മിറ്റി അംഗം ശ്രീരശ്മി ഉദ്ഘാട നം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അരുൺ ഗണേശൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എസ് ഷാനവാസ് സ്വാഗതം ആശം സിച്ചു. സംസ്ഥാന സമിതി അംഗം സാം കെ ഡാനിയേൽ, പാർട്ടി മണ്ഡലം സെക്രട്ടറി ഹരി വി നായർ, ജില്ലാ കൗൺസിൽ അംഗം എസ് അഷറഫ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എംസി ബിനു കുമാർ, അഡ്വ. ആർ ഗോപാലകൃഷ്ണപിള്ള, മിനി സുനിൽ തുടങ്ങിയ വർ സംസാരിച്ചു. ശില്പശാലയോടനുബന്ധിച്ച് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പങ്കെടുത്ത പ്രതിനിധികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
എഐവൈഎഫ് മുഖത്തല മണ്ഡലം ശില്പശാല സം സ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം അഭിജിത്ത് അധ്യക്ഷത വഹിച്ചു. മുഖത്തല മണ്ഡലം സെക്രട്ടറി ആർ ഹരീഷ് സ്വാഗതം പറഞ്ഞു. സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറി സി പി പ്രദീപ്, അസി. സെക്രട്ടറി എം സജീവ്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം താജൂദ്ദീൻ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ആഷിക്. മനോജ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: താളദ്ദീൻ (പ്രസിഡൻ്റ് ), ആർ ഹരീഷ് (സെക്രട്ടറി), ശ്രീലാൽ, ദിവ്യ, മനു (വൈസ് പ്രസിഡൻ്റുമാർ), ഹരികൃഷ്ണൻ, അംജാദ്, വിഷ്ണു (ജോയിൻ്റ് സെക്രട്ടറിമാർ).
കുന്നത്തൂർ മണ്ഡലം ശില്പശാല കൈതക്കോട് ക്ഷീരസംഘം ഹാ ളിൽ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വ. വിനീത വിൻസെ ൻ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷിബിൻ ജോസഫ് അധ്യക്ഷനായി. സെക്രട്ടറി വിഷ്ണു ഐവർകാല റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. സി ജി ഗോപുകഷ്ണൻ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി വിനിൽ, സിപിഐ മണ്ഡലം അസി. സെക്രട്ടറി ജി പ്രദീപ്, മഹിളാ സംഘം മണ്ഡലം സെക്രട്ടറി അഡ്വ. ബച്ചിമലയിൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ് ഹാരീസ്, സത്യകുമാർ, സുനിൽ ജോസ്ഫ്, രഞ്ജിത മോഹൻ എന്നിവർ സംസാരിച്ചു. ആദർശ് എ എസ് നന്ദി പറഞ്ഞു.
ഓച്ചിറ മണ്ഡലം ശില്പശാല ജില്ല ജോയിൻ്റ് സെക്രട്ടറി നോബൽ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ആർ നിധിൻരാജ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല കൗൺസിൽ അംഗം കടത്തൂർ മൺസൂർ, എഐവൈഎഫ് ജില്ല ജോയിൻ്റ് സെക്രട്ടറി ആർ ശരവണൻ, സിപിഐ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ് കൃഷ്ണകുമാർ, അഡ്വ. അനന്തു എസ് പോച്ചയിൽ, ഷാജിദാസ്, ഷിഹാൻബഷി, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി എസ് കാർത്തിക് എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഭരണഘടനാ ആമുഖം ഡോ. ആഗ്നേയ് അവതരിപ്പിച്ചു. ശ്രീഹരി പി എസ് രക്തസാക്ഷി പ്രമേയവും ആർ രമ്യാരാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ് ശ്യാംകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആർ നിധിൻരാജ് (പ്രസിഡൻ്റ്), ആർ രമ്യാരാജേഷ്, ആർ അഭിരാജ്, ആർ കരൺരാ ജ് (വൈസ് പ്രസിഡൻ്റമാർ), അരവിന്ദ്സുരാജ് (സെക്രട്ടറി), എസ് ശ്യാംകുമാർ, ശ്രീഹരി പി എസ്, എസ് കാർത്തിക് (ജോയിന്റ് സെക്രട്ടറിമാർ).
കുണ്ടറ മണ്ഡലം ശില്പശാല സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് ചിറ്റൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് നിതീഷിൻ്റെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലകൗൺസിൽ അംഗം എ ഗ്രേഷ്യ സ്, മണ്ഡലം സെക്രട്ടറി സുരേഷ്, എഐവൈഎഫ് ജില്ല വൈസ് പ്രസിഡൻ്റ് ആർ ഷംനാൽ എന്നിവർ സംസാരിച്ചു.