തിരുവനന്തപുരം: കേരളത്തിന്‍റെ നവോത്ഥാന പോരാട്ട നായകനായ മഹാത്മാ അയ്യങ്കാളിയെ സാമൂഹ്യ മാധ്മങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാ വശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. നവോത്ഥാന കേരളത്തിന്‍റെ അടയാളമായി ഓരോ മലയാളിയും മനസ്സില്‍കൊണ്ട് നടക്കുന്ന മഹത് വ്യക്തിത്വമാണ് അയ്യങ്കാളി. അദ്ദേഹത്തെ അവഹേളിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ‘കുകുച’ എന്ന ഫേസ്ബുക്ക് പേജിലൂടെ നടത്തിയിട്ടുള്ളതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.
കേരളത്തിന്‍റെ സാമൂഹ്യ അന്തരീക്ഷത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു. മഹാത്മാ അയ്യങ്കാളിയെ അവഹേളിക്കുന്ന ഈ പ്രവര്‍ത്തനം കേരളത്തിന് തന്നെ അപമാനകരമായിരിക്കുകയാണ്. ‘കുകുച’ എന്ന വ്യാജ ഫേസ്ബുക്ക് പേജിന്‍റെ ഉടമസ്ഥന്‍ ആരെന്നും ഇത് ചെയ്തത് ആരെന്നും കണ്ടെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.