തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിൽ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്ത എഐവൈഎഫ് ദേശീയ സെക്രട്ടറിയും ബീഹാർ സംസ്ഥാന സെക്രട്ടറിയുമായ റോഷൻ കുമാർ സിൻഹയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപക പ്രതിഷേവുമായി എഐവൈഎഫ്. ഇന്ന് എല്ലാ മണ്ഡങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ എഐവൈഎഫ് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ 2023 മാര്‍ച്ച് 16 നാണ് റോഷൻ കുമാർ സിൻഹയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. റോഷൻ കുമാർ സിൻഹയെ ഉടൻ വിട്ടയക്കണമെന്നും അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് എഐവൈഎഫ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റോഷൻ കുമാർ സിൻഹയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് നാസർ പുൽപ്പറ്റ , അരുൺ പി ജയകൃഷ്ണൻ ആർ , അരുൺ ആർ, എന്നിവർ നേതൃത്വം നൽകി. യുസഫ് കലയത്ത് അധ്യക്ഷനായി. അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്തു. അഡ്വ ഷഫീർ കിഴിശ്ശേരി സ്വാഗതവും അഡ്വ. എം എ നിർമ്മൽ മൂർത്തി നന്ദിയും പറഞ്ഞു.