Friday, November 22, 2024
spot_imgspot_img
HomeKeralaമറ്റപ്പള്ളി ജനകീയ സമരത്തിനു ഐക്യദാർഢ്യവുമായി എഐവൈഎഫ്

മറ്റപ്പള്ളി ജനകീയ സമരത്തിനു ഐക്യദാർഢ്യവുമായി എഐവൈഎഫ്

ചാരുംമൂട്: മറ്റപ്പള്ളി മണ്ണെടുപ്പ് വിരുദ്ധ ജനകീയ സമരം നടക്കുന്ന രാപ്പകൽ സമരവേദി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി ജിസ്മോൻ സന്ദർശിച്ചു. . മണ്ണ് മാഫിയക്കെതിരായ ജനകീയ സമരത്തിന് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരളത്തിൻ്റെ സമര ചരിത്രത്തിലെ അസാമാന്യമായ ഒരേടാണ് മറ്റപ്പള്ളിയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റപള്ളിയിലെ അന്തിമവിജയം ജനങ്ങൾക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരകേന്ദ്രത്തിലേക്ക് എഐവൈ എഫ് ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു. നേതാക്കളായ അനുശിവൻ, എം അമ്പാടി, റഷീദ് ബഷീർ, അനു കാരക്കാട്, എസ് സൗലാഷ് എന്നിവർ ഐക്യദാർഢ്യറാലിക്ക് നേതൃത്വം നൽകി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.

മലയിടിച്ചുള്ള മണ്ണെടുപ്പിനെതിരെ രാപ്പകൽ സമരം നടക്കുന്ന മറ്റപ്പള്ളിയിൽ പ്രകോപനവുമായി കരാറുകാരൻ. മലമുകളിൽ കിടന്ന ലോറിയിലെ മണ്ണിറക്കിയശേഷം സമരക്കാർ ഇരിക്കുന്നിടത്തേയ്ക്ക് വണ്ടി ഓടിച്ചു കൊണ്ടുവന്നത് സ്ത്രീകളെ ഉൾപ്പെടെ പരിഭ്രാന്തരാക്കി. സമരസമിതി നേതാക്കൾ എത്തിയതോടെയാണ് ലോറി പിന്നിലേയ്ക്ക് മാറ്റിയത്. സമരക്കാർക്ക് നേരെ ലോറി കയറ്റുവാനുള്ള ശ്രമമാണ് കരാറുകാരൻ നടത്തിയതെന്ന് സമര സമിതി നേതാക്കൾ പറഞ്ഞു. ഇവർ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതിയും നൽകിയിട്ടുണ്ട്.

ഇതിന് മുൻപ് സമരപ്പന്തലിനടുത്തേക്ക് ടോറസ് ലോറികൾ ഓടിച്ചുകൊണ്ടുവന്നു പ്രശ്നമുണ്ടാക്കാനായിരുന്നു ലോറി ഡ്രൈവറന്മാരുടെ ശ്രമം. നൂറനാട് പൊലീസ് എത്തിയാണ് ലോറികൾ സ്ഥലത്തു നിന്നും നീക്കിയത്. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മറ്റപ്പള്ളി മലയുടെ താഴെ ദിവസങ്ങളായി പാർക്കു ചെയ്തിരുന്ന രണ്ടു ലോറി കളാണ് സമരസ്ഥലത്തേക്ക് ഓടി ച്ചു കൊണ്ടുവന്ന് പ്രകോപനമുണ്ടാക്കിയത്. ഇവർ സമരക്കാരുടെ നേരെ തട്ടിക്കയറാനും ശ്രമിച്ചു.

തുടർന്ന് സമരക്കാർ സംയമനം പാലിക്കുകയും പോലീസിനെ വിവരമറിക്കുകയുമായിരുന്നു. പൊലീസ് എത്തി വാഹനങ്ങൾ മാറ്റിയിടീച്ചു. ജനകീയ സമരസമിതിയുടെ സമരത്തെ അട്ടിമറിക്കുവാനും ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുവാനുമുള്ള നീക്കമാണ് കരാറുകാൻ നടത്തുന്നതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ 16 ന് മന്ത്രി പി പ്രസാദ് വിളിച്ചു ചേർത്ത സർവ്വകക്ഷി തീരുമാനം കാറ്റിൽ പറത്തി കഴിഞ്ഞ ദിവസം കരാറുകാരൻ പോലീസുമായി മണ്ണെടുക്കാനെത്തിയതിനെ തുടർന്നാണ് രാപ്പകൽ സമരം ആരംഭിച്ചത്. സർവ്വകക്ഷി യോഗ തീരുമാനപ്രകാരം മണ്ണെടുപ്പിന് അനുമതി നൽകിയതു സംബന്ധിച്ചുള്ള വിഷയങ്ങൾ പരിശോധിച്ച ജില്ലാ കളക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ട് സമരക്കാർക്ക് അനുകൂലമെന്നാണ് സൂചന.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares