Saturday, April 12, 2025
spot_imgspot_img
HomeKeralaപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എഐവൈഎഫ്

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എഐവൈഎഫ്

മാസ് ഇസ്രയേൽ പോരാട്ടത്തിൽ ഇരകളാക്കപ്പെടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എഐവൈഎഫ്. യുദ്ധം അവസാനിപ്പിക്കു ലോക സമാധാനം നീണ്ടു നിൽക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഒക്ടോബർ 13 ന് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ സദസ്സ് ഉദ്ഘാടനം ചെയ്യും.

പലസ്തീൻ-ഇസ്രായേൽ സംഘർഷം രക്തരൂക്ഷിതമായ ഒരു യുദ്ധത്തിലേക്ക് വീശിയടിക്കുന്നതിന്റെ ഫലമായി ഇതിനകം ആയിരത്തിലധികം ജീവനുകളാണ് പൊലിഞ്ഞത്. ഇനിയും ജീവനുകൾ പൊലിയുന്നത് തടയുന്നതിനായി ഇരുപക്ഷവും സംയമനം പാലിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങൾക്കിടയിലും ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഐക്യരാഷ്ട്ര സഭ മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു എന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares