തിരുവനന്തപുരം: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും സംഘടിപ്പി ച്ചു. തമ്പാനൂർ ആർഎംഎസിന് മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു.
പശ്ചിമേഷ്യയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും, ഇന്ത്യയുടെ പിന്തുടർന്നു വരുന്ന വിദേശ നയം അട്ടിമറിക്കരുതെന്നും എൻ അരുൺ പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ ജി എൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ എസ് ജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ അരുൺ ബാബു, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പി ആന്റ്സ് എന്നിവർ നേതൃത്വം നൽകി.