കൽപ്പറ്റ: വയനാട് ചുരൽമല, മുണ്ടക്കെ മേഖലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഏർപ്പെട്ടവരെ സഹായിക്കുന്നതിനായി എഐവൈഎഫ് കളക്ഷൻ സെന്ററുകൾ ആരംഭിച്ചു. മരുന്നുകൾ, പുതപ്പുകൾ, വസ്ത്രങ്ങൾ, പലവ്യന്ജനങ്ങൾ തുടങ്ങി പാർട്ടി ഘടകങ്ങൾ ശേഖരിക്കുന്ന അവശ്യവസ്തുക്കൾ വയനാട് സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ ശേഖരിക്കും. ഇതിനായ് വയനാട് എം.എൻ സ്മാരകത്തിൽ കലക്ഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ എഐവൈഎഫ് പ്രവർത്തകർ നൽകിയ സഹായം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ് മോനും, സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും ഏറ്റുവാങ്ങി. കലക്ഷൻ സെൻ്റർ/കൺട്രോൾ റും ബന്ധപെടേണ്ട നമ്പർ;
സി.എസ് സ്റ്റാൻലി: 6282574095
എം.വി ബാബു: 9440555195
ടി. മണി :7306792663