വയനാട്ടിൽ എഐവൈഎഫിന്റെ ജനകീയ അടുക്ക് തുടക്കമായി. ദുരന്ത ഭൂമിയിൽ ക്യമ്പ്ചെയ്ത് രക്ഷപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണിന്റെയും സെക്രട്ടറി ടി ടി ജിസ്മോന്റെയും നേതൃത്വത്തിലാവും ജനകീയ അടുക്കള പ്രവർത്തിക്കുക. ദുരന്തത്തിൽ അകപ്പെട്ടവർക്കും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്കും ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ അടുക്കള പ്രവർത്തിക്കുന്നത്.
വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബത്തിന് എഐവൈഎഫ് വീടുവെച്ച് നൽകും . സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എഐവൈഎഫ് അറിയിച്ചു. അതോടൊപ്പം ക്യാമ്പുകളിലേക്കുളള ആവശ്യ സാധനങ്ങളുമായി എഐവൈഎഫിന്റെ വിവിധ ജില്ലാ കമ്മറ്റികളിൽ നിന്ന് വാഹനങ്ങൾ പുറപ്പെട്ടു കഴിഞ്ഞു.