പത്തനംതിട്ട: എഐവൈഎഫ് സംസ്ഥാന ക്യാമ്പിനു തുടക്കമായി. പത്തനംതിട്ട നിലയ്ക്കൽ റീട്രീറ്റ്സെന്ററിൽ നടക്കുന്ന രണ്ടു ദിവസത്തെ ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ആർ. തിരുമലൈ സംഘടനാ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പ്രവർത്തന പരിപാടിയും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിക്കും.
ഇന്ന് വൈകുന്നേരം ബദൽ തേടുന്ന മതനിരപേക്ഷ ഇന്ത്യയും സംഘപരിവാർ അജണ്ടകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. റവന്യൂ മന്ത്രി കെ രാജൻ മോഡറേറ്ററാവുന്ന സെമിനാറിൽ പി സന്തോഷ്കുമാർ എം പി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ സെമിനാറിൽ പങ്കെടുക്കും.
ക്യാമ്പിന്റെ വിവിധ സെഷനുകളിലായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ മന്ത്രിമാരായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ ജില്ല സെക്രട്ടറി എ പി ജയൻ തുടങ്ങിയവർ പങ്കെടുക്കും.