പത്തനംതിട്ട: എഐവൈഎഫ് സംസ്ഥാന ക്യാമ്പിനു തുടക്കമായി. പത്തനംതിട്ട നിലയ്ക്കൽ റീട്രീറ്റ്സെന്ററിൽ നടക്കുന്ന രണ്ടു ദിവസത്തെ ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ആർ. തിരുമലൈ സംഘടനാ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പ്രവർത്തന പരിപാടിയും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു.