പത്തനംതിട്ട: നാളെ ആരംഭിക്കുന്ന എഐവൈഎഫ് സംസ്ഥാന ക്യാമ്പിനായുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഒത്തൊരുമിച്ച് പ്രവർത്തകർ. നാളെ നിലക്കൽ റീട്രീറ്റ് സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 225 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്തുടനീളം എഐവൈഎഫ് പ്രവർത്തകർ ക്യാമ്പിനെ ഏറ്റെടുക്കാൻ ഒരുങ്ങി കഴിഞ്ഞു. ക്യാമ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പോസ്റ്റർ പ്രചരാണവും പൂർത്തിയായി. നാളെ രാവിലെ 11ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.