Thursday, November 21, 2024
spot_imgspot_img
HomeKeralaവിവാഹ സമ്മാനങ്ങൾക്ക് പരിധി നിശ്ചയിച്ച് നിയമം കൊണ്ടുവരണം: ഖദീജ മുംതാസ്

വിവാഹ സമ്മാനങ്ങൾക്ക് പരിധി നിശ്ചയിച്ച് നിയമം കൊണ്ടുവരണം: ഖദീജ മുംതാസ്

കോഴിക്കോട്: വിവാഹ സമ്മാനങ്ങൾക്ക് പരിധി നിശ്ചയിച്ചു കൊണ്ട് നിയമം കൊണ്ടു വരുണമെന്ന് പ്രമുഖ സാഹിത്യകാരി ഡോ.ഖദീജ മുംതാസ് പറഞ്ഞു. പന്തീരാങ്കാവ് സംഭവം കേരളത്തിനപമാനമാണെന്ന് അവർ തുന്നടിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് പുതിയ സ്റ്റാൻ്റ് പരിസരത്ത് എഐവൈഎഫ് സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ഖദീജ മുംതാസ്.

ജഗ്രതാ സദസ്സിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സിപിഐ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, കെ കെ സമദ്, എൻ അനുശ്രി, കെ വി രജീഷ്, ശ്രീജിത്ത് മുടപ്പിലായി, കെ പി ബിനൂപ്, അഭിജിത്ത് കോറോത്ത് എന്നിവർ സംസാരിച്ചു.

സ്ത്രീധന പീഡന വിഷയങ്ങളിൽ ഇടതു നയം അട്ടിമറിക്കുന്ന പൊലീസിനെതിരെ ശക്തമായ നടപടി വേണം: ടി ടി ജിസ്മോൻ

സ്ത്രീധന പീഡനങ്ങളുമായ് ബന്ധപ്പെട്ട് ഉയർന്നു വരുന്ന പരാതികളിൽ ഇടതു നയത്തിന് വിരുദ്ധമായി അന്വേഷണമുൾപ്പടെ അട്ടിമറിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares