കൊച്ചി: എഐവൈഎഫ് സംസ്ഥാന പ്രവർത്തക കൺവെൻഷൻ നാളെ എറണാകുളം ടൗൺ ഹാളിൽ ചേരും. റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ സംസാരിക്കും. കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാർസിപിഐ ദേശീയ എക്സിക്യൂട്ടീ വ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്റ് എൻ അരുൺ, സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ അറിയിച്ചു.