തിരുവനന്തപുരം: എഐവൈഎഫ് സംസ്ഥാനതല സോഷ്യല്‍മീഡിയ ശില്പശാല ഫെബ്രുവരി ഏഴിന് എറണാകുളം സി അച്യുതമേനോന് ഹാളില്‍ നടക്കും. പ്രശസ്ത യുവ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി ശില്പശാല ഉദ്ഘാടനം ചെയ്യും. വിഷ്ണു എസ് വിജയൻ, അഖില്‍ സുരേഷ് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ, വ്യാജ പ്രചാരണങ്ങളെ ചെറുക്കാനും രാഷ്ട്രീയ അവബോധം വളര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പതിനാല് ജില്ലകളില്‍ നിന്നുമുള്ള എഐവൈഎഫ് സോഷ്യല്‍ മീഡിയ സെല്‍ അംഗങ്ങള്‍ ശില്പശാലയില് പങ്കെടുക്കും.