മൂവാറ്റുപുഴ: എൽഡിഎഫ് മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ഏകദിന പ്രതിഷേധ സമരത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കവെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണിനു പരിക്ക്. പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശേഷം തിരികെ കസേരയിൽ ഇരിക്കുമ്പോൾ കസേര സ്റ്റേജിന് പിന്നിലേക്ക് മറിഞ്ഞാണ് അദ്ദേഹത്തിനു അപകടം ഉണ്ടായത്.
ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കൈക്ക് പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.