Sunday, November 24, 2024
spot_imgspot_img
HomeKeralaഉളുപ്പും നാണവുമില്ല, നീതിബോധം ഒട്ടുമില്ല: ഗവർണർ കാരണം കേരളം കെടുതി അനുഭവിക്കുന്നു: എൻ അരുൺ

ഉളുപ്പും നാണവുമില്ല, നീതിബോധം ഒട്ടുമില്ല: ഗവർണർ കാരണം കേരളം കെടുതി അനുഭവിക്കുന്നു: എൻ അരുൺ

തിരുവനന്തപുരം: കേരളത്തിന് തന്നെ അപമാനമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാറിയിരിക്കുകയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. ഉളുപ്പിലാത്ത, നാണമില്ലാത്ത എന്നതിന്റെ പര്യായമായി ​ഗവർണർ ഇന്ന് മാറി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നീതി ബോധമില്ലാത്ത, ഭരണഘടന ധാരണയില്ലാത്ത, ഒരു വ്യക്തി ഇത്തരത്തിൽ ഒരു അധികാര സ്ഥാനത്ത് വരുന്നതിന്റെ എല്ലാ കെടുതികളും കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എഐവൈഎഫ് സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് സംഘടിപ്പിച്ച് രാജ്ഭവൻ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ തകർക്കാൻ ബിജെപി ഉപയോ​ഗിച്ചു കൊണ്ടിരിക്കുന്ന ഒരു സാമൂഹിക ദുരന്തമായി കേരളത്തിലെ ​ഗവർണർ മാറിക്കൊണ്ടിരിക്കുകയാണ്. ഈ രീതി കേരളത്തിന്റെ മണ്ണിൽ വെച്ചു പൊറുപ്പിക്കില്ലായെന്നും അതിന് അന്ത്യശാസനം നൽകാനാണ് കേരളത്തിലെ പൊരുതുന്ന യുവത്വം പ്രക്ഷോഭവുമായി രം​ഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരം ഇത്തരത്തിൽ അവസാനിക്കുന്നതല്ലെന്നും എഐവൈഎഫിന്റെ നേതൃത്വത്തിലും ഇടത് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെയെല്ലാം നേതൃത്വത്തിൽ കേരളത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോരാട്ടം കേരളത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ വേണ്ടിയുളളതാണ്. കേരളത്തിലെ സാമൂഹിക വിഷയങ്ങളിൽ ഇടപെടുക മാത്രമല്ല, അവയ്ക്ക് പരിഹാരം കാണുന്നതുവരെ സന്ധിയില്ലാ പ്രക്ഷോഭം എഐവൈഎഫ് നടത്തുമെന്നും എൻ അരുൺ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares