Thursday, November 21, 2024
spot_imgspot_img
HomeIndiaഎഐവൈഎഫിന്റെ കേരളത്തിലെ കരുത്തനായ അമരക്കാരൻ, ടിടി ജിസ്മോൻ സിപിഐ ദേശീയ കൗൺസിലിൽ

എഐവൈഎഫിന്റെ കേരളത്തിലെ കരുത്തനായ അമരക്കാരൻ, ടിടി ജിസ്മോൻ സിപിഐ ദേശീയ കൗൺസിലിൽ

വിജയവാഡ: എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സിപിഐ ദേശീയ കൗൺസിലിലേക്ക്. വിജയവാഡയിൽ നടക്കുന്ന 24ാം പാർട്ടി കോൺ​ഗ്രസിലാണ് അദ്ദേഹത്തെ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് മന്ത്രിമാർ ഉൾപ്പടെ ഏഴു പുതുമുഖങ്ങളാണ് ദേശീയ കൗൺസിലിൽ അം​ഗങ്ങളായിരിക്കുന്നത്. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി ഡെപ്യൂടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ, രാജാജി മത്യു തോമസ് എന്നിവരാണ് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്ത മറ്റു അം​ഗങ്ങൾ. സത്യൻ മൊകേരി കൺട്രോൾ കമ്മിഷൻ അംഗമാകും. ആറ് പേരാണ് ദേശീയ കൗൺസിലിൽ നിന്ന് ഒഴിയുന്നത്.

കണ്ണൂരിൽ നടന്ന എഐവൈഎഫിന്റെ 21-ാം സംസ്ഥാന സമ്മേളനത്തിലാണ് ടിടി ജിസ്മോനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അം​ഗം കൂടിയാണ് ടി ടി ജിസ്മോൻ.

അതേസമയം, അഞ്ചു ദിവസമായി നടന്നുവരുന്ന സിപിഐ 24 -ാം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനമാകും. ലക്ഷം പേരുടെ റാലിയോടെ 14 ന് ആരംഭിച്ച പാർട്ടി കോൺ​ഗ്രസ് നിർണായക രാഷ്ട്രീയ തീരുമാനങ്ങളും പോരാട്ട് പ്രഖ്യാപനങ്ങളുമായാണ് സമാപിക്കുന്നത്. ഇന്നലെ ഉച്ചയോടെ പൊതുചർച്ച പൂർത്തിയാക്കി. തുടർന്ന് ജനറൽ സെക്രട്ടറി ഡി രാജ അവതരിപ്പിച്ച കര ടു രാഷ്ട്രീയ പ്രമേയം , കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. ബാൽ ചന്ദ്ര കാംഗോ അവതരിപ്പിച്ച രാഷ്ട്രീയ അവ ലോകന റിപ്പോർട്ട് , അതുൽ കുമാർ അഞ്ജാൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് , പാർട്ടി പരിപാടി , ഭരണഘടന എന്നിവ സംബന്ധിച്ച് പ്രതിനിധികൾ നാലു കമ്മിഷനുകളായി തിരിഞ്ഞ് സമഗ്രമായ ചർച്ച നടത്തി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares