ആവേശ ഉജ്ജ്വലമായി എഐവൈഎഫ് സംസ്ഥാന ശിൽപശാല കുമളിയിൽ തുടരുന്നു. ശിൽപശാലയുടെ ഒന്നാം ദിനം പതിനാല് ജില്ലകളിൽ നിന്നുമായി 160 പ്രതിനിധികൾ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. എഐവൈഎഫ് ദേശീയ പ്രസിഡന്റ് സുഖ്ജിന്ദർ മഹേശരി ശിൽപശാല ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കും യുവജന വഞ്ചനക്കുമെതിരെ ശക്തമായ പ്രതിരോധ നിര രാജ്യത്ത് ഉയർന്നു വരമമെന്ന് സുഖ്ജിന്ദർ മഹേശരി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രവർത്തന പരിപാടി അവതരിപ്പിച്ചു.’കല,സാഹിത്യ സംസ്കാരം,യുവത്വം’ എന്ന വിഷയത്തിൽ കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തി.
കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, സി പി ഐ ഇടുക്കി ജില്ല സെക്രട്ടറി കെ സലീം കുമാർ, സംഘാടക സമിതി ചെയർമാൻ ജോസ് ഫിലിപ്പ്, വി എസ് അഭിലാഷ്, ഭവ്യ കണ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി കെ ബാബുക്കുട്ടി സ്വാഗതവും എ ഐ വൈ എഫ് ജില്ല സെക്രട്ടറി അഡ്വക്കേറ്റ് കെ ജെ ജോയ്‌സ് നന്ദിയും പറഞ്ഞു.