എഐവൈഎഫ് സംസ്ഥാന ശില്പശാലയ്ക്കായി വയനാട് ഒരുങ്ങുന്നു. മാർച്ച് 18, 19 തിയതികളിൽ വയനാട് ജില്ലയിലെ തരിയോടുവച്ചാണ് ശില്പശാല നടക്കുക. ഇന്ത്യയിലെ ആദ്യത്തെ യുവജനപ്രസ്ഥാനമായ എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കൂടുതൽ കരുത്തേകാനും ആശയദൃഢത കൈവരിക്കാനും ഒരു സമൂഹത്തെ മുന്നോട്ട്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല വയനാടിന്റെ മണ്ണിൽ തിരിതെളിയുന്നത്.
രണ്ട് ദിവസം നടക്കുന്ന ശിൽപശാലയുടെ ഉദ്ഘാടനം സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ രാജാജി മാത്യൂ തോമസ്, പി പി സുനീർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. പി സന്തോഷ് കുമാർ, പി കെ കൃഷ്ണമൂർത്തി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, പ്രസിഡന്റ് എൻ അരുൺ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു, പ്രസിഡന്റ് പി കബീർ, അഡ്വ. ഹരീഷ് വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും.