Friday, November 22, 2024
spot_imgspot_img
HomeKeralaനെല്ലിന്റെ സംഭരണവില നൽകാത്ത കേന്ദ്ര സർക്കാരിനെ ജയസൂര്യ വിമർശിക്കാത്തത് ഭീരുത്വം: എഐവൈഎഫ്

നെല്ലിന്റെ സംഭരണവില നൽകാത്ത കേന്ദ്ര സർക്കാരിനെ ജയസൂര്യ വിമർശിക്കാത്തത് ഭീരുത്വം: എഐവൈഎഫ്

നെല്ല് സംഭരണത്തിന് കർഷകർക്ക് പണം നൽകുന്നില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം അപഹാസ്യമാണെന്ന് എഐവൈഎഫ്. സുഹൃത്തായ കൃഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സർക്കാരിനെ വിമർശിക്കാൻ ഇറങ്ങി പുറപ്പെട്ട ജയസൂര്യ വസ്തുതകൾ പഠിക്കാതെയുള്ള പ്രസംഗമാണ് നടത്തിയതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.

കേരള സർക്കാർ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത് രാജ്യത്തിന്റെ റേഷനിംഗ് സംവിധാനത്തിന് വേണ്ടിയാണ്. അതായത് കേന്ദ്രം സംസ്ഥാനങ്ങളിലെ റേഷൻ വിതരണത്തിന് നൽകേണ്ട അരിവിഹിതത്തിന് വേണ്ടി. ഇതിൻറെ പണം നൽകേണ്ടത് കേന്ദ്രമാണ്. 20.40 രൂപ കേന്ദ്രവും 7.80 രൂപ കേരളവും നൽകുന്നു. കേരളം നൽകുന്നത് പോലെ തുക നൽകുന്ന രീതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല. ഇതൊന്നും മനസിലാക്കാതെയാണ് ജയസൂര്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്.

കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാന സർക്കാരിന് പണം നൽകാത്തതു കൊണ്ടാണ് സർക്കാർ ബാങ്ക് വായ്പയെടുത്ത് കർഷകർക്ക് പണം നൽകുന്നത്. കടമെടുക്കുന്ന തുകയ്ക്കും പലിശ നൽകുന്നതും സംസ്ഥാന സർക്കാരാണ്. ഓണത്തിനു മുന്നേ തന്നെ കേരള സർക്കാർ കർഷകർക്ക് നൽകേണണ്ട വിഹിതം എല്ലാ കർഷകർക്കും നൽകി കഴിഞ്ഞു. 7070.71 കോടിയാണ് കർഷകർക്ക് നൽകേണ്ടത് .ഇതിൽ
6818 കോടിയും നൽകി കഴിഞ്ഞു. എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ മുഖേനയുള്ള കൺസോർഷ്യം വഴി തുക നൽകുവാൻ മാസങ്ങൾക്ക് മുമ്പ് ഒപ്പ് വെച്ചുവെങ്കിലും എസ്ബിഐ കുറ്റകരമായ അനാസ്ഥ കാട്ടിയതു മൂലമാണ് ബാക്കി തുക നൽകുന്നതിന് കാലതാമസമുണ്ടായത്.

അടുത്ത വർഷം മുതൽ കേന്ദ്രത്തിൻറെ പണത്തിന് കാത്ത് നിൽക്കാതെ കേരളം തന്നെ കർഷകർക്ക് നൽകാനുള്ള തുക നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞെന്നും കേന്ദ്രം നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകന് പണം നൽകമെന്നുമാണ് മന്ത്രിമാർ വ്യക്തമാക്കിയിരുന്നു.

വസ്തുതകൾ മനസിലാക്കാതെ സിനിമയിലെ പോലെ കയ്യടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല. നെല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂർണമായും കർഷകർക്ക് നല്കി. ഇനി നല്കാനുള്ളത് കേന്ദ്ര വിഹിതമാണ്. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കർഷക സ്നേഹമെന്ന പേരിൽ ജയസൂര്യ ഒഴുക്കുന്നതെന്നും എഐവൈഎഫ് പറഞ്ഞു.

ഇതൊന്നും ജയസൂര്യ എന്ന സെലിബ്രേറ്റിയെ സംബന്ധിച്ച് അറിയേണ്ട കാര്യമായിരിക്കില്ല. പക്ഷെ കേരള ജനതയ്ക്ക് ഇതെല്ലാം അറിയാം. ജയസൂര്യ പ്രസംഗത്തിൽ പേരെടുത്തു പരാമർശിച്ച കൃഷ്ണ പ്രസാദിന് അടക്കം പണം ലഭിച്ചിട്ടുണ്ട്. ഇതാണ് വസ്തുത എന്നിരിക്കെ, സംസ്ഥാന സർക്കാരിനും ഇടതു പക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു വാർത്ത പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജന ശ്രദ്ധ നേടാൻ, അഭിനയിക്കുന്ന സിനിമകൾ വൃത്തിയായി ചെയ്താൽ മതിയാകും, ജനകീയ സർക്കാരിനെ കരിവാരി തേച്ചു ശ്രദ്ധ നേടാൻ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നു എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares