Thursday, November 21, 2024
spot_imgspot_img
HomeKeralaകെഎസ്ആർടിസിയിൽ തൊഴിലാളികൾക്ക് ശമ്പളത്തിന് പകരം പർച്ചേസ് കൂപ്പൺ; തൊഴിലാളി ദ്രോഹ നടപടി: എഐവൈഎഫ്

കെഎസ്ആർടിസിയിൽ തൊഴിലാളികൾക്ക് ശമ്പളത്തിന് പകരം പർച്ചേസ് കൂപ്പൺ; തൊഴിലാളി ദ്രോഹ നടപടി: എഐവൈഎഫ്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന ശമ്പളത്തിന് ഫെസ്റ്റിവൽ അലവൻസ് ഉൾപ്പെടെ നൽകേണ്ട ഓണക്കാലത്ത് ശമ്പളത്തിന് പകരം പർച്ചേസ് കൂപ്പൺ നൽകാനുള്ള കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ തീരുമാനം കടുത്ത തൊഴിലാളി ദ്രോഹ നടപടിയാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു

കുടുംബം പുലർത്തുവാൻ രാപ്പകൽ വ്യത്യാസമില്ലാതെ കെഎസ്ആർടിസിയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളെയും കുടുംബത്തേയും സംരക്ഷിക്കാൻ കെഎസ്ആർടിസി മാനേജ്‌മെന്റ് ബാധ്യസ്ഥരാണ്. തൊഴിലെടുത്ത തൊഴിലാളികൾക്ക് അടിയന്തിരമായി ശമ്പളം നൽകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares