തിരുവനന്തപുരം: ലൗ ജിഹാദ് വിവാദം രാജ്യത്ത് ഉയർത്തിക്കൊണ്ടു വരുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും, മതേതര വിവാഹങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹത്തെ വിവാദമാക്കിയത് ദൗർഭാഗ്യകരമാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ വ്യക്തിസ്വാന്ത്ര്യമാണ് വിവാഹം. സമസ്ത മേഖലകളിലും മതതീവ്രവാദം പിടിമുറുക്കുവാൻ ശ്രമിക്കുന്ന വർത്തമാന കാലഘട്ടത്തിൽ മതനിരപേക്ഷത ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് വരുത്തിതീർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് ശക്തിപകരുന്ന പ്രസ്താവന ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. അത്തരം പ്രസ്താവനകൾ നടത്തുന്നവർ തിരുത്തുവാൻ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും അറിയിച്ചു.