Thursday, November 21, 2024
spot_imgspot_img
HomeKeralaമുനമ്പം സാമുദായിക ദ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ നീക്കംചെറുക്കുക: എഐവൈഎഫ്

മുനമ്പം സാമുദായിക ദ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ നീക്കംചെറുക്കുക: എഐവൈഎഫ്

തിരുവനന്തപുരം: മുനമ്പം വിഷയത്തിന്റെ മറവിൽ സാമുദായിക ദ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ നീക്കത്തിന്നെതിരെ മതേതര കേരളം ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രം​ഗത്ത്. എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവാണ് മുനമ്പം വിഷയത്തിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന വർ​ഗീയ ദ്രുവീകരണങ്ങൾക്കെതിരെ ശബ്ദമുയർത്തി രംഗത്തെത്തിയത്. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള തർക്ക വിഷയം സമവായത്തിലൂടെയും സൗഹാർദ്ദാന്തരീക്ഷത്തിലൂടെയും പരിഹരിക്കാനുള്ള ശ്രമത്തിനിടയിൽ ന്യൂനപക്ഷ സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് ഒരു വിഭാഗത്തിനകത്ത് ഭയം സൃഷ്ടിക്കുകയും അത് വഴി അവരിൽ ഉടലെടുക്കുന്ന ഭീതിദമായ സാഹചര്യത്തെ മുതലെടുക്കുകയും ചെയ്യുകയാണ് സംഘപരിവാർ നിലവിൽ ചെയ്യുന്നത്.

വർഗീയമായ ചേരിതിരിവ് ശക്തിപ്പെടുത്താനുതകുംവിധം വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുകയും എല്ലാ വിഷയങ്ങൾക്കും വിവാദങ്ങൾക്കും വർഗീയമായ നിറം നൽകുകയും ചെയ്യുക എന്നത് തങ്ങളുടെ പ്രഖ്യാപിത നിലപാടായി സ്വീകരിച്ചിട്ടുള്ള ആർഎസ്എസ് മുനമ്പം വിഷയത്തിലും തങ്ങളുടെ ഫാസിസ്റ്റ് സ്വഭാവം പ്രകടമാക്കിയിട്ടുണ്ട്. മുനമ്പത്തെയും വൈപ്പിനിലെയും ജനങ്ങളുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കാൻ ഇച്ഛശക്തിയുള്ള സർക്കാറാണ് കേരളം ഭരിക്കുന്നത്. അത് കേരള മുഖ്യമന്ത്രിതന്നെ ഉറപ്പു നൽകിയിട്ടുമുണ്ട്.

സംഘപരിവാർ വ്യാജ പ്രചരണത്തിൻ്റെ അടിസ്ഥാനത്തിൽ പല സംഘടനകളും നടത്തുന്ന പ്രചരണങ്ങളും അസംബന്ധമാണ്. വിവിധ മത വിഭാഗങ്ങൾ സൗഹാർദ്ദപരമായി ജീവിക്കുന്നിടത്ത് വർഗ്ഗീയ ചേരി തിരിവ് സൃഷ്ടിക്കുവാനും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ വിഭാഗീയത ഇളക്കി വിട്ട് ശിഥിലീകരിക്കാനുമുള്ള ശ്രമങ്ങളെ എഐവൈഎഫ് ചെറുത്ത് തോല്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares