തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അക്രമത്തില്‍ പ്രതിഷേധിച്ച് നെടുമങ്ങാട്ട് സമാധാനപരമായി പ്രകടനം നടത്തിയ എഐവൈഎഫ് സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ് പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നെടുമങ്ങാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അഴിഞ്ഞാടുക യായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ തയ്യാറാകാതെ പൊലീസ് അക്രമങ്ങള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ചു.അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സിപിഐ
എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത് ഇത് പ്രതിഷേധാര്‍ഹമാണ്. നാടിനെ കലാപഭൂമിയാക്കാന്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം അതിക്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ആദര്‍ശ് കൃഷ്ണ, സെക്രട്ടറി ആര്‍.എസ് ജയന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു
മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമത്തിലും, കേരളത്തെ കലാപ ഭൂമിയാക്കാനുള്ള കോണ്‍ഗ്രസ്സ്-ബിജെപി അക്രമരാഷ്ട്രീയത്തിനുമെതിരെ എഐവൈഎഫ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലാണ് പൊലീസ് അതിക്രമം നടന്നത്.