തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച പി.സി.ജോര്‍ജിനെതിരെ മതേതര കേരളം ഒറ്റെക്കെട്ടായാണ് പ്രതിഷേധിച്ചത്. വര്‍ഗ്ഗീയ വിദ്വേഷം പ്രസംഗം നടത്തിയതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത പി.സി.ജോര്‍ജിനെ പരസ്യമായി പിന്തുണ നല്‍കിയതിലൂടെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
ആര്‍.എസ്.എസും എസ്.ഡി.പി.ഐയും കേരളത്തെ കലാപഭൂമിയാക്കാന്‍ പരിശ്രമിക്കുന്ന സമയത്ത് വര്‍ഗ്ഗീയതയുടെ ബ്രാന്‍ഡ് അംബാസിഡറായി പി.സി.ജോര്‍ജ് പ്രവര്‍ത്തിക്കുകയാണ്.വര്‍ഗ്ഗീയ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പ്രതിയെ സംരക്ഷിക്കുന്നതിലൂടെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പരസ്യമായി വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ കേന്ദ്ര മന്ത്രി പരസ്യമായി മാപ്പു പറയണമെന്ന് പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.