Thursday, November 21, 2024
spot_imgspot_img
HomeKeralaസംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കാൻ നടപടി സ്വീകരിക്കുക: എഐവൈഎഫ്

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കാൻ നടപടി സ്വീകരിക്കുക: എഐവൈഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകി.

കേരളത്തിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി ആളുകൾ ചികിത്സ തേടുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സാഹചര്യം അത്യന്ത്യം ഗൗരവകരമാണ്. സംസ്ഥാനത്തെ ബേക്കറികൾ,കൂൾബാറുകൾ,തട്ടുകടകൾ മുതൽ ഫൈസ്റ്റാർ ഹോട്ടലുകൾ വരെയുള്ള ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവയും മായം കലർന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവയാണ് എന്നുള്ളതും വസ്തുതയാണ്.

കേരളത്തിലെ വർദ്ധിച്ച കാൻസർ,കിഡ്നി രോഗനിരക്കും മാരകമായ മറ്റ് പലരോഗങ്ങളുടെയും വർദ്ധിച്ച നിരക്കും മനുഷ്യ ശരീരത്തിന് ഹാനീകരമായ മായം കലർന്ന ഭക്ഷ്യ വസ്തുക്കളിലൂടെയാണെന്ന് ഈ മേഖലയിൽ നടന്ന വിവിധ പഠനങ്ങളും ആരോഗ്യ വിദഗ്തരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇത് തടയാൻ ഫലപ്രദമായ നടപടികൾ സർക്കാരിൻറെയും അധികാരികളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.

പത്ത് വർഷം മുമ്പ് ഷവർമ്മ കഴിച്ച് ഒരാൾ മരണപ്പെടുകയും നിരവധിപേർ ചികിത്സ തേടിയതുമായ വിഷയത്തിൽ പോലും നിയമനടപടികൾ പൂർത്തിയായില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പഴകിയതും മായം കലർന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്താൽ ഇവയുടെ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് നൽകാനുള്ള ലാബുകൾ വിരലിലെണ്ണാവുന്നവയാണ്. ഇതിനാൽ തന്നെ ഇത്തരം കേസുകളിൽ നടപടികളും ശിക്ഷയും ഉണ്ടാകുന്നില്ല.

ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കാനും മതിയായ പരിശോധന ലാബുകൾ സജ്ജമാക്കാനും ഭക്ഷ്യ സുരക്ഷാ പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും നിയമനടപടികൾ കർശ്ശനമാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares