തിരുവല്ല: കൊടുംചൂടിൽ വലയുന്ന സാധാരണക്കാരായ യാത്രികരും, ജീവനക്കാരും ഉൾപ്പെടെ നിരവധി ആളുകൾക്ക് വളരെയധികം പ്രയോജനമായിരുന്ന കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ കുടിവെള്ള സംവിധാനം (വാട്ടർ കൂളർ) പുനഃസ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവല്ല കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി നിവേദനം നൽകി.
എഐവൈഎഫ് തിരുവല്ല ടൗൺ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, മേഖല വൈസ് പ്രസിഡന്റ് ശിവപ്രസാദ് നായർ, ജോയിൻ സെക്രട്ടറി ലിജു വർഗീസ്, കമ്മിറ്റി അംഗങ്ങളായ സാലു ജോൺ, ബിൻസൺ ജോർജ്, ജ്യോതിഷ് ജോയ്, ചന്ദ്രേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.