തിരുവനന്തപുരം:സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല. എം എം മണിയിൽ നിന്ന് പക്വതയാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്. പുരോഗമന ആശയങ്ങൾ ഉയർത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല ഇത്തരം പ്രയോഗങ്ങൾ.
സഭ്യമായ ഭാഷയിൽ സംവാദങ്ങൾ നടത്തുന്നതിന് പകരം, സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആ വർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം എം മണി സമൂഹത്തിനു നൽകുന്നത്. ഇത് തിരുത്തണം. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്താൻ എം എം മണി തയ്യാറാകണം. ആനി രാജയ്ക്ക് എതിരെ നടത്തിയ പരാമർശം എം എം മണി പിൻവലിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെടുന്നു.