തൃശൂർ: ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പ്രശസ്ത നൃത്ത കലാകാരി മൻസിയയെ ഹിന്ദുവല്ല എന്നതിന്റെ പേരിൽ മാറ്റി നിർത്തിയത് നവോത്ഥാന കേരളത്തിന് അപമാനകരമാണെന്ന് എഐവൈഎഫ്. കലാകാരൻമാരെയും കലകളേയും ഏതെങ്കിൽ ഒരു മതത്തിന്റെ ഭാഗമാക്കി മാറ്റുന്ന പ്രവണത ശരിയായതല്ല.
ഒട്ടനവധി പുരോഗനപരമായ തീരുമാനങ്ങൾ ഈ കാലഘട്ടത്തിൽ നടന്നു പോകുന്നുണ്ടെങ്കിലും ഇത്തരത്തിൽ മതത്തിന്റെ പേരിൽ കലാകാരൻമാർക്ക് അവസരം നിഷേധിക്കുന്നത് ആധുനിക കേരളത്തിന് യോജിച്ചതല്ല. ഇത്തരം ക്ഷേത്രോത്സവങ്ങളിൽ മൻസിയയെ പോലുള്ള കഴിവുറ്റ കലാകാരികൾക്ക് അവസരം ഒരുക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കേണ്ടതായിരിന്നു എന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടിവി വിബിൻ, പ്രസിഡന്റ് പിഎസ് കൃഷ്ണകുമാർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.