തൃശൂർ: – സിനിമ തിയ്യറ്റർ മേഖലയിൽ സൈബർ ആക്രമണം നേരിടുന്ന തൃശൂർ ഗിരിജ തിയ്യറ്റർ ഉടമ ഡോ. ഗിരിജക്ക് പിൻതുണയുമായി എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി.ആൾക്കൂട്ട സൈബർ ആക്രമണം മൂലം പ്രതിസന്ധിയിലായ ഗിരിജ തീയറ്ററിനും ഉടമ ഡോക്ടർ ഗിരിജിക്കും സോഷ്യൽ മീഡിയ ഉൾപ്പെടെ ഉള്ള എല്ലാ മേഖലകളിലും സംരക്ഷണവും പിന്തുണയും ഒരുക്കുമെന്നും എഐവൈഎഫ് അറിയിച്ചു.
വാട്സാപ്പ് ഉൾപ്പെടെയുള്ള ബുക്കിങ് നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ബുദ്ധിമുട്ടിക്കുന്നതും, സാമൂഹ്യ മാധ്യമങ്ങളിലൂടെ തീയറ്ററിനെ അപകീർത്തിപ്പെടുത്തി നശിപ്പിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും , സിനിമ മേഖലയിലെ കുത്തക വമ്പന്മാരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി,ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.പ്രദീപ്കുമാർ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കനിഷ്ക്കൻ വല്ലൂർ, ലിനി ഷാജി, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അർജ്ജുൻ മുരളീധരൻ എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ബി.ജി. വിഷ്ണു എന്നിവർ സന്ദർശിച്ച് പിന്തുണ അറിയിച്ചു.