Friday, November 22, 2024
spot_imgspot_img
HomeKeralaകെ വി സജയ്ക്ക് എതിരെയുണ്ടായ സംഘ്പരിവാർ ഭീഷണി; നിയമ നടപടിയുമായി എഐവൈഎഫ്

കെ വി സജയ്ക്ക് എതിരെയുണ്ടായ സംഘ്പരിവാർ ഭീഷണി; നിയമ നടപടിയുമായി എഐവൈഎഫ്

ഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ കെ വി സജയ്ക്ക് എതിരെയുണ്ടായ സംഘ്പരിവാർ ഭീഷണിക്കെതിരെ നടപടി ആവശ്യപ്പെട്ട് എഐവൈഎഫ്. എതിർശബ്ദങ്ങളെ നേരിടാൻ വധഭീഷണി ഉയർത്തുന്ന രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ല. വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങുമ്പോൾ സംഘപരിവാർ ​ഗുണ്ടകൾ നടത്തിയ അതിക്രമങ്ങളെ രാഷ്ട്രീയ കേരളം വിലയിരുത്തണം. കെ വി സജയ്ക്കെതി​രെ ഭീഷണി ഉയർത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിയമനടപടിയുമായി എഐവൈഎഫ് മുന്നോട്ടുപോകുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മോദിയുടെയും സംഘപരിവാർ സംഘടനകളുടെയും കുപ്രചരണങ്ങളെല്ലാം ജനങ്ങൾക്ക് മുന്നിൽ വിളിച്ചു പറയുന്നവരുടെ വായ്മൂടിക്കെട്ടാൻ നടത്തുന്ന സംഘടിത അക്രമങ്ങളാണ് ഇതെല്ലാം. ഇന്ത്യ കണ്ട് ശീലിച്ചിട്ടില്ലാത്ത രാമനെയാണ് മോദി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. മോദിയുടെ രാമവർണ്ണന കേട്ടാൽ തന്നെ മനസിലാവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണ് രാമൻ. കേരളത്തെ മറ്റൊരു യുപി ആക്കിമാറ്റാൻ ശ്രമിക്കുന്ന സംഘപരിവാർ സംഘടനകളെ ജനം അകറ്റി നിർത്തണം. മതേതരത്വത്തെ വിശ്വസിക്കുന്ന മണ്ണിൽ മതഭ്രാന്തിന്റെ വിത്ത് പാകാൻ നടക്കുന്നവർക്കെതിരെ ശക്തമായ മറുപടി സമൂഹം നൽകണമെന്ന് എഐവൈഎഫ് തുറന്നടിച്ചു.

കഴിഞ്ഞ ദിവസം വടകര മണിയൂരിലെ ഒരു വായനശാലാ സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയപ്പോഴാണ് സജയ്ക്കുനേരെ ആക്രമണം നടന്നത്. പ്രഭാഷണത്തിനിടെയുള്ള സജയുടെ വാക്കുകളാണ് സംഘ്പരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്. എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് സജയ് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല. രാമായണം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാവാൻ ഇടയില്ല എന്നാണ് സമീപകാല പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് എന്നും സജയ് പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമായത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares