ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കി സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച സംഭവത്തില്‍ കോളേജിന്റെ നടപടിയെ അപലപിക്കുന്നതായി എഐവൈഎഫ്. സ്വവര്‍ഗ്ഗലൈംഗിക ആഭിമുഖ്യമുള്ളവര്‍ അനുഭവിക്കുന്ന ആന്തരികസംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച സിനിമയായിരുന്നു ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ”കാതല്‍” ന്റെ പ്രമേയം. മാറ്റിനിർത്തപ്പെടുന്ന ഒരു വിഭാഗത്തെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് ജിയോ ബേബി അധിക്ഷേപിക്കപ്പെട്ടതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എന്ത് സാംസ്കാരികമൂല്യവും ധാർമികതയുമാണ് ഫാറൂഖ് കോളേജ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്? കലാലയങ്ങൾ എന്നും മാറ്റത്തിന്റെ വിളനിലങ്ങളാകുന്നിടം തന്നെയാണ് എന്നാൽ ഫാറൂഖ് കോളേജ് സഞ്ചിരക്കുന്നത് ഏതുകാലഘട്ടത്തിലേക്കാണെന്ന ചേദ്യം ഉയരുക തന്നെചെയ്യും. നൂറ്റണ്ടുകളുടെ പഴക്കമുള്ള ചിന്താഗതി വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ ഫാറൂഖ് കോളേജിനു എത്ര കാലം സാധിക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.