Saturday, November 23, 2024
spot_imgspot_img
HomeEntertainmentSportsമോദിയുഗത്തിലെ ഇന്ത്യന്‍ കായികതാരങ്ങളുടെ ഗതികേട്; സാക്ഷി മാലിക്കിന് പിന്തുണയുമായി എഐവൈഎഫ്

മോദിയുഗത്തിലെ ഇന്ത്യന്‍ കായികതാരങ്ങളുടെ ഗതികേട്; സാക്ഷി മാലിക്കിന് പിന്തുണയുമായി എഐവൈഎഫ്

സാക്ഷി മാലിക് തന്റെ ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ താരത്തിനു പിന്തുണയുമായി എഐവൈഎഫ് രം​ഗത്തെത്തി. മോദിയുഗത്തിലെ ഇന്ത്യന്‍ കായികതാരങ്ങളുടെ ഗതികേടെന്നാണ് സാക്ഷി മാലിക്കിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തെ പിന്തുണച്ച് എഐവൈഎഫ് തുറന്നടിച്ചത്. നീതിക്ക് വേണ്ടി പോരാട്ടം തുടരാന്‍ സാക്ഷി മാലിക്കിന് സ്വന്തം സ്വപ്‌നം തന്നെയാണ് ത്യജിക്കേണ്ടിവന്നത്. ഐക്യദാര്‍ഢ്യം, നിലപാടുള്ള, പെണ്‍കരുത്തിനൊപ്പമാണ് എഐവൈഎഫ് എന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.

​​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു അതിനു പിന്നാലെയാണ് പ്രതിഷേധവുമായി സാക്ഷി, വിനേഷ് ഫോ​ഗട്, ബജ്റം​ഗ് പുനിയ എന്നിവർ മാധ്യമങ്ങളെ കണ്ടത്. അതിനിടെയാണ് സാക്ഷിയുടെ പ്രഖ്യാപനം.. ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവും കോമൺവെൽത്ത് ​ഗെയിംസ് സ്വർണ മെഡൽ നേടിയ താരവുമാണ് സാക്ഷി മാലിക്ക്.

മുൻ ​ഗുസ്തി അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ലൈം​ഗിക ചൂഷണ പരാതി നൽകി പ്രതിഷേധവുമായി രം​ഗത്തെത്തിയ സാക്ഷി മാലിക്, ബജ്റം​ഗ് പുനിയ, വിനേഷ് ഫോ​ഗട് എന്നിവരാണ് ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിനു പിന്നാലെ പത്രസമ്മേളനം നടത്തിയത്. അതിനിടെയാണ് സാക്ഷിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഷൂ എടുത്തുയർത്തിയാണ് താരം ​ഗുസ്തി കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് ഷൂ ഉപേക്ഷിച്ചാണ് വാർത്താ സമ്മേളനത്തിൽ നിന്നു മടങ്ങിയത്.

ബ്രിജ് ഭൂഷൻ ശരൺ സിങ്ങുമായി ബന്ധമുള്ള ആരും ഫെഡറേഷനിലേക്ക് വരില്ലെന്ന് കായിക മന്ത്രി രേഖാമൂലം പറഞ്ഞിരുന്നു. എന്നാൽ വനിതാ താരങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. ഇനി ജുഡീഷ്യറിയിൽ മാത്രമാണ് വിശ്വാസമെന്നും ചിലപ്പോൾ പോരാട്ടം തലമുറകൾ തുടരേണ്ടി വരുമെന്നും താരം പ്രതികരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares