തലയോലപ്പറമ്പ്: സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷവും രാത്രിയിലും ഡോക്ടർമാരുടെ സേവനമില്ലാത്തതിനെതിരേ എഐവൈഎഫ് തലയോലപ്പറമ്പ് മേഖല കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പ്രതിഷേധത്തിന് മുന്നോടിയായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണം നടത്തി.
ആരോഗ്യമന്ത്രി വീണാ ജോർജ്, സി കെ ആശ എംഎൽഎ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ എന്നിവർക്ക് മേഖലാ കമ്മിറ്റി നിവേദനം നൽകും.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് മാത്യൂസ് ദേവസ്യ, മേഖലാ പ്രസിഡന്റ് ആഷിഖ് എം അസീസ്, സെക്രട്ടറി സച്ചിൻ ബാബു, മേഖലകമ്മിറ്റി അംഗങ്ങളായ സി പി റിബിൻ, അതുൽ മനോജ്, ധന്യ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടത്തിയത്.