തലയോലപ്പറമ്പ് : എഐവൈഎഫ് തലയോലപ്പറമ്പ് മേഖല സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലോടി ഉദ്ഘാടനം ചെയ്തു. വെട്ടിക്കാട്ട് മുക്ക് പ്രേംദാസ് നഗറിൽ സംഘടിപ്പിച്ച സമ്മേളനം എഐവൈഎഫ് മേഖല പ്രസിഡന്റ് ജിഷ്ണു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് മേഖല സെക്രട്ടറി മാത്യൂസ് ദേവസ്യ, പി ആർ ശരത്ത് കുമാർ, പി കെ രാധാകൃഷ്ണൻ, കെ ആർ പ്രവീൺ, ആകാശ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റായി ബാസിൽ മുഹമ്മദിനേയും സെക്രട്ടറിയായി സച്ചിൻ ബാബുവിനേയും, വൈസ് പ്രസിഡന്റുമാരായി ആഷിക് എം അസീസിനേയും അനൂജ മനോഹരനേയും ജോയിൻ സെക്രട്ടറിമാരായി മജു ജോസിനേയും ശബ്ന എം ദാസിനേയും തെരഞ്ഞെടുത്തു.