തലയോലപ്പറമ്പ്: ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനുളള ബിജെപിയുടെ ശ്രമത്തിന് തിരിച്ചടിയായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷാജഹാൻ. തലയോലപ്പറമ്പ് മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മാത്യൂസ് ദേവസ്യ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി ആർ ശരത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസു ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സി കെ ആശ എംഎൽഎ അനുമാദിച്ചു. സിപിഐ സംസ്ഥാന കമ്മറ്റി അംഗം ആർ സുശീലൻ പഠന ക്ലാസ് നയിച്ചു.
ജില്ലാ പ്രസിഡന്റ് രഞ്ജിത്ത്, എക്സിക്യൂട്ടീവ് അംഗം ഹരി വെച്ചൂർ, ജില്ലാ കമ്മറ്റി അംഗം സ്നേഹലക്ഷ്മി, സിപിഐ മണ്ഡലം സെക്രട്ടേറി സാബു പി മണലോടി, സെക്രട്ടറിയേറ്റ് അംഗം ആർ ബിജു,KC സജി, രാജേഷ് വടകര, ആദർശ് സുധർമ്മൻ,വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു.ശില്പശാലയോടനുബന്ധിച്ചു വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.