തൃശൂർ: വേനൽചൂടിൽ കൂളായി പൂരം കാണാൻ എഐവൈഎഫ് തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂര നഗരിയിൽ തണ്ണീർ പന്തൽ ഒരുക്കി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു.
സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി പ്രദീപ്കുമാർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡൻ്റ് ബിനോയ് ഷെബീർ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കനിഷ്ക്കൻ വല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ് ടി വി വിപിൻ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മിനുട്ടി ടി ടി, ജില്ലാ പ്രസിഡന്റ് അർജ്ജുൻ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സുഭാഷ്, മഹേഷ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കെ പി പരേക് ,അഖിൽ ജി എം തുടങ്ങിയവർ നേതൃത്വം നൽകി.