കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ” ഈ ദിനം അവർക്കൊപ്പം ” എന്ന മുദ്രവാക്യമുയർത്തി ക്യാമ്പയിനുമായി എഐവൈഎഫ്. എഐവൈഎഫ് തഴവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വനിതാ ദിനത്തിൽ വ്യത്യസ്തമായ ക്യാമ്പയിനുമായി രംഗത്തെത്തിയത്.
തഴവയിലെ സാധാരണ സ്ത്രീകളുടെ തൊഴിൽ ഇടങ്ങൾ സന്ദർശിക്കുകയും തഴപ്പ നിർമ്മിക്കുന്ന പ്രായമായ സ്ത്രീകളെ അനുമോദിക്കുകയും, മറ്റുള്ളവർക്കു മധുരം വിതരണം ചെയ്യുകയും ചെയ്തുകൊണ്ടാണ് എഐവൈഎഫ് പ്രവർത്തകർ വനിതാ ദിനം കൊണ്ടാടിയത്.
രാജ്യത്ത് സാധനങ്ങളുടെ വിലകയറ്റം ക്രമാതീതമായി ഉയരുന്നതും ഗ്യാസ് വിലവർദ്ധനവിനെതിരെയുള്ള വീട്ടമ്മമാരുടെ പരാതികളുൾപ്പെടെ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉയർത്തി.
എഐവൈഎഫ് മണ്ഡലം ജോയിൻ്റ് സെക്രട്ടറി വന്ദന വിശ്വനാഥ്, മേഖല പ്രസിഡൻ്റ് അയ്യപ്പൻ, മേഖല കമ്മിറ്റി അംഗം അരുണിമ സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റൻഡ് സെക്രട്ടറി പി സി സുനിൽ എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അംഗം നന്ദദേവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.