സംസ്ഥാനം കൊടുംചൂടിലേക്ക് കടന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി തണ്ണീർപന്തലുമായി എഐവൈഎഫ്. എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തൂരിൽ തണ്ണീർ പന്തൽ ഒരുക്കി. എഐവൈഎഫ് ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി യുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗം മണ്ഡലം പ്രസിഡന്റ് അഡ്വ. ഡാനിയേൽ തോമസ് ഉദ്ഘാടനം ചെയ്തു. ടൗൺ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ സ്വാഗതം ആശംസിച്ചു.
മണ്ഡലം സെക്രട്ടറി അനീഷ് സുകുമാരൻ, സിപിഐ ലോക്കൽ കമ്മിറ്റി അംഗം അനിൽ മുത്തൂർ, എഐവൈഎഫ് ടൗൺ മേഖല ജോയിൻ സെക്രട്ടറി ലിജു വർഗീസ്, കമ്മിറ്റി അംഗങ്ങളായ മനോജ് കൊച്ചുവീട്ടിൽ, സാലു ജോൺ, ബിൻസൺ ജോർജ്, ജ്യോതിഷ് ജോയ്, ജിജോ ചാക്കോ, ചന്ദ്രേഷ് ഇ സി, ഹരികൃഷ്ണൻ, ഗോകുൽ, അജിത് കുമാർ, അരുൺ പാപ്പൻ, ജോസഫ് പെരുമാൾ, അരുൺ രാജ് അനിൽ രാജ്, ഹരികൃഷ്ണ എസ്, ദീപുമോൻ ജെ, കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.